കുമ്മിൾ കോൺഗ്രസ് പാർട്ടി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട് കുമ്മിളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കഴിഞ്ഞ ദിവസം ഐടിഐ തിരഞ്ഞെടുപ്പ് നടന്നതിന് പിറകെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ സിപിഎം ഏകപക്ഷീയമായ അക്രമം നടത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്
കോൺഗ്രസ് നേതാക്കൾക്കും ഓഫീസിനും നേരെ അക്രമം അഴിച്ച് വിടുന്നു എന്നും കോൺഗ്രസ് പറയുന്നു
നാട്ടിൽ സമാധാനം അന്തരീക്ഷം തകർത്തു കലാപത്തിന് ആണ് സിപിഎം ശ്രമിക്കുന്നത്.
അക്രമം തുടർന്നാൽ തിരിച്ചു പ്രതിരോധിക്കുമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി എംഎം നസീർ പറഞ്ഞു.
കെപിസിസി അംഗം ബി എസ് ഷിജു, ബ്ലോക്ക് പ്രസിഡന്റ് പി ആർ സന്തോഷ്, ഡിസിസി സെക്രട്ടറി ശരത്ത്, പഞ്ചായത്ത് അംഗങ്ങൾ ആയ എ എം ഇർഷാദ്, ബി എച്ച് നിഫാൽ, കുമ്മിൾ ഷമീർ, ഷാനവാസ് മുക്കുന്നം തുടങ്ങിയവർ സംസാരിച്ചു.
നേതാക്കളായ ഇയ്യക്കോട് കബീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് നെല്ലിക്കാട്, . രാജൻ നടാർ,സക്കറിയ ഇടിഞ്ചിറ വീട്, ഷഫീക്ക് അണയിൽ, വിഷ്‌ണു ഈയ്യക്കോട്, നുജുമുദ്ദീൻ കൊണ്ടോടി, ബൈജു മുക്കുന്നം തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഷാജുകുമാർ അധ്യക്ഷത വഹിച്ചു.



