ചിതറ സ്വദേശിയും കുതിരയുടെ ഉടമസ്ഥതനുംമായ അമാനി ഫസിൽ രംഗത്ത് എത്തിരിക്കുന്നത്
കുറച്ച് മാസങ്ങൾക്ക് മുമ്പ് അമാനി ഫസിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുതിരയ്ക്ക് ക്യാൻസർ ബാധിച്ച് ചിതറ ഗവർമെന്റ് മൃഗശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ നിർദ്ദേശ പ്രകാരം കൊല്ലത്ത് നിന്ന് എട്ടോളം ഡോക്ടർമാർ എത്തി കുതിരയെ ഓപ്പറേഷൻ ചെയ്തു .
കുതിരയുടെ ജീവൻ രക്ഷിച്ചു.
എന്നാൽ അതിന് ശേഷം മൃഗ ഡോക്ടർ നിസ്സാം തുടർ ചികിൽസ നടത്തുവാൻ തയ്യാറായിട്ടില്ല എന്നാണ് പരാതി.
ഓപ്പറേഷൻ നടത്തിയ മുറിവ് വൃണമായി പുഴുത്ത് പുഴു അരിച്ച നിലയിൽ ആയി. ആ അവസ്ഥയിൽ നിന്നും മറ്റൊരു ഡോക്ടറെ കാണിക്കുകയും ആ ഡോക്ടർ പുഴു അരിച്ചത് മാറാൻ വേണ്ടി ചികിത്സ നടത്തി .
എന്നാൽ ആ മുറിവിന്റെ തയ്യൽ പൊട്ടി ആന്തരിക അവയവങ്ങൾ പുറയത്തെക്ക് വരുന്ന അവസ്ഥയിൽ ഇരിക്കുന്നു എന്നും .
ആ അവസ്ഥയിൽ നിന്നും പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു ചിതറ മൃഗശുപത്രിയിൽ എത്തിച്ചപ്പോൾ നിസ്സാം ഡോക്ടർ ക്രൂരമായി പെരുമാറി എന്നാണ് ആരോപണം
ഡോക്ടർക്കെതിരെ നടപടി വേണമെന്നും അമാനി ഫസിൽ ആവശ്യപ്പെടുന്നു