നിരവധി തവണ മികച്ച ഹോസ്‌പിറ്റൽ എന്ന അവാർഡ് കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.
ഇന്നലെ രാത്രി 9 മണിയോടെ ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷൻ എടുത്ത നിരവധി പേരെ തിരുവനന്തപുരം SAT യിലേക്കും മുതിർന്നവരെ പുനലൂർ താലൂക്ക് ആശുപത്രി icu വിലേക്കും മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായി. 11 പേർക്കാണ് ഇഞ്ചക്ഷന് പിന്നാലെ ദേഹാസ്വസ്ഥത ഉണ്ടായത്.
ഇതേ തുടർന്ന് ഇന്നലെ നിരവധി ആളുകൾ ആശുപത്രിയിൽ തടിച്ചു കൂടുകയും സംഘർഷാവസ്ഥ നിലനിൽക്കുകയുമായിരുന്നു . പോലീസ് സ്ഥലത്തെത്തിയാൻ ഈ അവസ്ഥ നീയന്ത്രിച്ചത്.
അതോടൊപ്പം മറ്റൊരു ഗുരുതര ആരോപണവും പുറത്ത് വന്നിട്ടുണ്ട് . ആശുപത്രി ഇത്രയും ഗുരുതര പ്രശ്നങ്ങൾ നിലനിന്ന സാഹചര്യത്തിൽ ആശുപത്രി ആംബുലസ് ഡ്രൈവർ സ്വന്തം വീട്ടിൽ കൊണ്ട് പോയി ഇടുന്ന സാഹചര്യം ഉണ്ടായി. പ്രൈവറ്റ് ആംബുലസുകളെ സഹായിക്കാൻ വേണ്ടിയാണ് ആശുപത്രിയിലെ ആംബുലസ് വീട്ടിൽ കൊണ്ട് പോയി ഇട്ടത് എന്ന ആരോപണവും ഉയർന്നു.
ഈ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലും ആളുകൾ തടിച്ചു കൂടി അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ട് വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

