ലെബനോനിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സാഫ് കപ്പിന്റെ ഫൈനലിലേക്ക് കടന്നിരിക്കുന്നു. ചൊവ്വാഴ്ച കുവൈറ്റുമായി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. കാരണം അത്രമേൽ മികച്ച രീതിയിൽ ചേത്രിയും പിള്ളേരും പന്ത് തട്ടിയിരുന്നു. നായകൻ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകടനം കൊണ്ട് ചേത്രി കളം നിറഞ്ഞപ്പോൾ കൂടെയുള്ളവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. കേരളത്തിന്റെ മുത്ത് സഹലിന്റെ പ്രകടനവും ഓരോ മലയാളികൾക്കും അഭിമാനമാണ്.

സെമി ഫൈനലിൽ ഹീറോ ദേ ഇവനാണ്…..
അൻവർ അലി
കഴിഞ്ഞ കളിയിൽ ഒരു ക്ലിയറൻസ് പാളി സെൽഫ് ഗോൾ വഴങ്ങി. നോർത്ത് ഇന്ത്യക്കാർക് ക്രിക്കറ്റിനോട് ഉള്ള ഒരു കണക്ഷൻ ഫുട്ബോളിനോട് ഇല്ലാത്തത് കൊണ്ട് പുള്ളിക്ക് കൂടുതൽ തെറിവിളി ഒന്നും വന്നില്ല…ക്യാപ്റ്റൻ ചേത്രി അടക്കം അത് അയാളുടെ പിഴ അല്ല ടീം വഴങ്ങിയ ഗോൾ എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ കൂടെ നിന്നു…
എന്നാൽ സാഫ് കപ്പ് സെമിയിൽ ലെബനാനെ തോൽപിച്ചു ഫൈനൽ കടകുമ്പോൾ ഇന്ത്യയുടെ കുന്തമുന ഇങ്ങേർ ആയിരുന്നു..
കോൺഫിഡൻസ് ഓവർ ദി ബാൾ ലോകോത്തര നിലവാരം…
അത് മാത്രമല്ല അൻവർ അലി..
ഹൃദയ സംബന്ധമായ രോഗം കാരണം കളിക്കാൻ വിലക്കി തന്റെ കരിയർ അവസാനിക്കും എന്ന് വന്നപ്പോൾ ഗ്രൗണ്ടിൽ എനിക്കെന്ത് പറ്റിയാലും ഞാനല്ലാതെ വേറെ ആർക്കും ഉത്തരവാദിത്തം ഇല്ല എന്ന് പറഞ്ഞു വിലക്കിന് എതിരെ പോരാടി വീണ്ടും ടീമിൽ എത്തി..
ഇപ്പൊൾ ഇന്ത്യയുടെ മികച്ച സെന്റർ ബാക്
ഈ കഥ ഒകെ യൂറോപ്പിൽ ആയിരുന്നേൽ നമ്മൾ തന്നെ ബിജിഎം ഇട്ട് പാടി പുകഴ്ത്തിയേനെ..
ക്രിക്കറ്റിനു നൽകുന്ന സപ്പോർട്ടും പരിശീലനങ്ങളും ഫുട് ബോളിനും നൽകണം.ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾ മെസ്സിയു ടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കട്ട് ഔട്ടുകൾ വെച്ച് ആരാധകർ ആയി മാറുമ്പോൾ ക്രിക്കറ്റ് ആരാധകരെ പോലെ സ്വന്തം രാജ്യത്തിലെ കളിക്കാരെ ആരാധിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അങ്ങനെ ഒരു അവസരം ഉണ്ടായിട്ടില്ല.പഴയ സാഹചര്യങ്ങൾ ഇന്ന് ഏറെ മാറിയിട്ടുണ്ട്, ഒരുപാട് മികച്ച കളിക്കാർ ഉയർന്നു വന്നതോടെ ഫിഫ റാങ്കിംഗിൽ നമ്മൾ നൂറിൽ താഴെ വരെ എത്തിയിട്ടുണ്ട്.എന്നാലും ലോകകപ്പ് നമുക്ക് ഇനിയും വിദൂരം ആണെന്ന് പറയേണ്ടതാണ്.
നമ്മളെക്കാൾ റാങ്കിങ്ങിന് മുന്നിലുള്ള ടീമുകളോട് കളിക്കുമ്പോൾ തീർച്ചയായിട്ടും നമ്മൾ കാണിക്കേണ്ട ഒരു പ്രൊഫഷണൽ സമീപനത്തിനത്തിന്റെയും വേണ്ട കഠിനാധ്വാനത്തിന്റെയും ആവശ്യം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് നമുക്ക് മനസിലാക്കി തന്നു.ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ കാലത്തിലെ കുതിപ്പിന് പിന്നിൽ നിന്ന് ഊർജം പകരുന്ന ഘടകങ്ങൾ നിരവധിയുണ്ട്, അതോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ലക്ഷ്യബോധമുള്ള ഒരു നായകനും.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളി കാണുവാൻ പോലും ഒരു സമയത്ത് സ്റ്റേഡിയത്തിൽ ആളുകൾ വളരെ കുറവ് ആയിരുന്നു.”ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ വന്നു കാണൂ. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും കളിയെക്കുറിച്ചു സംസാരിക്കൂ, ബാനറുകള്‍ നിര്‍മിക്കൂ. ഞങ്ങളെ നേരിട്ടു ചീത്തവിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ.. ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി കൈയടിക്കും”ഇന്ത്യന്‍ ഫുട്‌ബേള്‍ ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി കുറച്ച് നാൾ മുന്‍പ് ട്വിറ്ററില്‍ കുറിച്ച വരികളാണിത്. അന്ന് നായകൻ്റെ വാക്ക് കേട്ട് കുറേ ആളുകൾ എത്തി നായക കരുത്തില്‍ ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് അടിച്ചു.
എന്നാൽ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് പോലെ ഇന്ത്യയേക്കാൾ ഒരുപാട് താഴെ റാങ്കിങ്ങിൽ ഉള്ള ടീമുകളോട് കളിച്ച് നേടിയ ട്രോഫി മതിയോ നമുക്ക്? പോരാ എന്നത് അറിയാമല്ലോ. മുൻനിര ടീമുകളുമായി കളിക്കുമ്പോൾ മാത്രമേ നമുക്ക് ഏതൊക്കെ മേഖലയിൽ കൂടുതൽ മെച്ചപ്പെടണം എന്ന് മനസിലാകൂ. എന്നാൽ അതിനു പൈസ മുടക്കാൻ ഇന്ത്യയിൽ കോടികൾ ഇല്ലത്രെ. ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളായ കോഹ്‌ലിയും രോഹിതുമൊക്കെ ഒരു മാസം സംമ്പാദിക്കുന്ന എത്രയോ കോടിയെന്ന് ഓർക്കണം.
ഫുട്‍ബോളിനെയും ക്രിക്കറ്റിനെയും താരതമ്യപ്പെടുത്തിയത് അല്ല. തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് അറിയാം. ലോക ഫുട്‍ബോളിന്റെ നെറുകയിലേക്ക് നമ്മൾ നടന്നു നീങ്ങണമെങ്കിൽ തലപ്പത്ത് ഇരിക്കുന്നവർക്ക് തോന്നണം . ഭരിക്കുന്നവർ ആഗ്രഹിക്കണം. പ്രതിമകളും മന്ദിരങ്ങളും കെട്ടിപ്പൊക്കാൻ ചിലവാക്കുന്നതിന്റെ പകുതി പണം ഇത്തരം കാര്യങ്ങൾക്ക് ചിലവഴിച്ചാൽ ഇപ്പോൾ ചിലവാക്കുന്ന കോടികൾ നാളെ ലാഭമായി മാറും.ഇന്ത്യയെക്കാൾ റാങ്കിനു മുന്നിൽ നിൽക്കുന്ന മുൻനിര ടീമുകൾ ഇന്ത്യയിൽ കളിക്കാൻ വന്നാൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആലോചിക്കുക, അവിടെ ഫുട്‍ബോൾ മാത്രമല്ല വളരുന്നത് ഒരുപാട് വ്യവസായങ്ങൾ കൂടിയാണ്. അതൊന്നും ചിന്തിക്കാൻ നമ്മുടെ നേതാക്കന്മാർക്ക് സമയം ഇല്ല, കലാപം സൃഷ്ടിക്കാനും ശേഷം അവരെ രക്ഷിക്കാനും ചിലവാക്കുന്ന തുക എത്രയോ കോടികൾ ആണ്.മാറ്റത്തിനൊപ്പം ഓടാൻ റിസ്കുകൾ എടുത്താലേ കാര്യമുള്ളൂ. നിങ്ങൾ റിസ്കുകൾ എടുക്കാൻ തയ്യാറാകൂ.ഞങ്ങൾക്കും ഞങ്ങടെ ടീമും വേൾഡ് കപ്പ് കളിക്കുന്നത് കാണാൻ ആഗ്രഹം ഇല്ലേ