കൊടും ചൂടിനെ പോലും തൃണവൽക്കരിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ പോരാടാൻ ഇറങ്ങി തിരിച്ച സഖാകൾക്ക് ഒരായിരം നന്ദി. ഒന്നിച്ചു നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും അങ്ങേയറ്റം പ്രചോദനവും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ.
ചുട്ടുപൊള്ളുന്ന സൂര്യനെ പോലും അവഗണിച്ചുകൊണ്ടും നടന്നു പൊട്ടിയ കാലുകളുമായി ഈ രാജ്യത്തെ സംരക്ഷിക്കുവാൻ പോരാട്ടവീര്യയുമായി തെരുവിലേക്ക് ഇറങ്ങിയ നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് സഖാക്കളാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. കനത്ത വേനൽ ചൂടിൽ പെയ്യുന്ന മഴയിലും ഈ ജാഥ അണിമുറിയാതെ നടത്തിയ ഓരോ സഖാക്കളുമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം. ചോരത്തുള്ളികൾ പൊഴിയുന്ന സമയത്ത് ഈ ജാഥയോട് അണിനിരന്ന ഓരോ സഖാക്കളും ആണ് പ്രസ്ഥാനത്തിന്റെ ആവേശവും കരുത്തും. അവർ നൽകിയ ഊർജവും ആവേശവും ആണ് ഈ കാൽനട ജാഥകൾ വൻ വിജയമാക്കി തീർക്കുവാൻ പ്രചോദിപ്പിച്ചത്.
ഫാസിസ്റ്റ് വിരുദ്ധ ശക്തികൾക്കെതിരെ ഇനിയും എഐവൈഎഫ് മുന്നിൽ തന്നെ ഉണ്ടാകും. അതിനുള്ള തുടക്കം മാത്രമാണ് ഈ കാൽനട ജാഥ.കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റത്തുനിന്നും ആരംഭിച്ച രണ്ട് കാൽനട ജാഥകൾ ഇന്നലെ തൃശൂരിൽ സംഗമിച്ചു. പതിനായിരക്കണക്കിന് സഖാക്കളാണ് ഈ സംഗമ വേദിയിൽ അണിനിരന്നത്. ആയിരക്കണക്കിന് വരുന്ന ഭഗത് സിംഗ് ഫോർഡ്സിന്റെ ചുണക്കുട്ടികൾ അണിനിരന്ന പരേഡ് തൃശ്ശൂരിനെ പ്രകമ്പനം കൊള്ളിച്ചു. ഇനിയുമുറക്കെ ഇതിലുമുറക്കെ രാജ്യത്തെ സംരക്ഷിക്കുവാൻ തെരുവിലേക്ക് ഇറങ്ങുവാൻ ഞങ്ങൾ സജ്ജരാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുകയായിരുന്നു ഈ കാൽനട ജാഥകൾ.
അണിനിരന്ന തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും ആരംഭിച്ച ജാഥകളിൽ അണിനിരന്ന ആയിരകണക്കിന് സ്ഥിരംഗങ്ങൾ, ഓരോ സ്വീകരണ കേന്ദ്രകളിലും ഈ രാജ്യത്തെ സംരക്ഷിക്കുവാൻ ഞങ്ങൾക്ക് ആകുമെന്ന് പ്രതീക്ഷയേകി ഞങ്ങളെ കാത്തുനിന്ന അമ്മ പെങ്ങന്മാർ. അവരൊക്കെയാണ് ഈ സംഘടനയുടെ ശക്തിയെന്ന് വീണ്ടും വീണ്ടും ഉറക്കെ ഉറക്കെ പറയുകയാണ്. രാജ്യത്തെ രക്ഷിക്കുവാൻ വീണ്ടും തെരുവിലേക്ക് ഇറങ്ങാൻ ഞങ്ങൾ തയ്യാറാണ് എന്ന് ഓരോ വട്ടവും ഊന്നി ഊന്നി പറയുമ്പോൾ, ആ വാക്കുകളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് ഞങ്ങളിൽ അർപ്പിക്കുന്ന സ്നേഹത്തിന് പൂർണ്ണമായും ഞങ്ങൾ ഏറ്റെടുത്തുകൊണ്ട് തെരുവുകളിൽ സമരമുഖങ്ങളുമായി മുന്നോട്ടു തന്നെ ഉണ്ടാകും. ഇതൊരു തുടക്കം മാത്രമാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരെ, രാജ്യത്തെ സംരക്ഷിക്കുവാൻ, തൊഴിലിനു വേണ്ടി ഒന്നായി പൊരുതുവാൻ ഒപ്പം നിന്ന് എല്ലാവർക്കും ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി….
ടി.ടി. ജിസ്മോൻ
AIYF സംസ്ഥാന സെക്രട്ടറി