കടയ്ക്കൽ: AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചിതറയിൽ വെച്ച് സംഘടിപ്പിച്ചു. AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സ:സോണിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ AIYF ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം സ. വിനോദ് എസ് കുമാർ ഉദ്ഘാടനം ചെയ്തു.AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ:അശോക് ആർ നായർ സ്വാഗതം ആശംസിച്ചു. മടത്തറ മേഖല കമ്മിറ്റിയിലെ പേഴ്മൂട് യൂണിറ്റിലേക്ക് പുതുതായി കടന്നുവന്ന കലാകാരനും ഗായകനും ആയ സ:രാഹുൽ മാധവിന്, സ:വിനോദ് എസ് കുമാർ മെമ്പർഷിപ്പ് വിതരണം ചെയ്തു.
CPI ജില്ലാ എക്സ്. അംഗവും പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയും ആയ സ:എസ്. ബുഹാരി, CPI ചിതറ ലോക്കൽ സെക്രട്ടറി സ:ബി. ജി. കെ. കുറുപ്പ്,AIYF ജില്ലാ കമ്മിറ്റി അംഗം സ:ആർ.രമേശ് തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സഹ ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, വിവിധ മേഖല കമ്മിറ്റി ഭാരവാഹികൾ,മേഖല കമ്മിറ്റി അംഗങ്ങൾ,യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സ:രാഹുൽ രാജ് നന്ദി അറിയിച്ചു.