കൊല്ലം.വർഗീയ കലാപം നടക്കുന്ന മണിപ്പൂരിൽ കേന്ദ്ര സർക്കാർ കാട്ടുന്ന നിസ്സംഗ സമീപനം കലാപത്തിനുള്ള മൗനാനുവാദമെന്ന് സംസ്ഥാന സെക്രട്ടറി പി കബീർ.ഇന്റർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെടുത്തിയും സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ചതിന് സിപിഐ ദേശീയ നേതാവ് ആനി രാജയ്‌ക്കെതിരെ യു എ പി എ കരി നിയമം പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത് ജനാധിപത്യ ധ്വംസനമാണ്.വർഗീയ കലാപം 2024 പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധം ആണെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂർ ജനതയ്ക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലത്ത് എഐഎസ്എഫ് സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അധിൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർഎസ് രാഹുൽ രാജ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാഹുൽ രാധാകൃഷ്ണൻ, ജസ്വന്ത്, അനീസ് എന്നിവർ സംസാരിച്ചു.
ചിത്രം : എ ഐ എസ് എഫ് ദേശീയ പ്രക്ഷോഭം സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്യുന്നു