ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലിൽ ഇടിഞ്ഞായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടo.
എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.