അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി
മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും
ആന്റണി രാജുവും രാജിവെച്ചു.
മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും
രാജിക്കത്ത് നൽകിയത്. പിണറായി
വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്
സർക്കാർ തുടർഭരണമേറ്റ സമയത്തെ
ധാരണ പ്രകാരമാണ് രാജി.


യഥാർത്ഥത്തിൽ കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാർ രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാർ രാജിവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നാണ് മന്ത്രിസഭയിൽ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ് സമാപിച്ചത്.

മന്ത്രിയെന്ന നിലയിൽ സംതൃപ്‌തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എൽഡിഎഫ് ആണ് മന്ത്രിയാക്കിയത്. എൽഡിഎഫ് ധാരണ പ്രകാരമാണ് രാജിയെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

സംതൃപ്തിയാടെയാണ് മുഖ്യമന്ത്രിയെ കാണാൻ പോകുന്നതെന്നാണ്, രാജിക്കത്ത് നൽകുന്നതിന് മുമ്പ് ആൻ്റണി രാജു മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇരുവർക്കും പകരം കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും. ഇന്നു ചേരുന്ന ഇടതുമുന്നണി യോഗം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടക്കം തീരുമാനിക്കും.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x