കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത് .
കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കർഷക ഉത്പാദക കമ്പനി നമ്മുടെ നാടിൻറെ കാർഷിക മേഖലയിൽ തനതായ ഇടപെടലുകൾ നടത്തി വരികയാണ്. കമ്പനിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിതറ പഞ്ചായത്തിലെ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയും സംയുക്തമായി “അഗ്രി ഫെസ്റ്റ് 2025” എന്ന പേരിൽ ഒരു കാർഷികോത്സവം സംഘടിപ്പിക്കുന്നു.
2025 ജൂലൈ 16 മുതൽ 19 വരെ ചിതറ പഞ്ചായത്തിലെ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ നാല് ദിവസങ്ങളിലായിട്ടാണ് “അഗ്രി ഫസ്റ്റ് 2025” സംഘടിപ്പിക്കുന്നത്

വിളംബര ഘോഷയാത്ര
വിവിധ വിഷയങ്ങളെ ആസ്പദമാക്കി കാർഷിക സെമിനാറുകൾ
സാംസ്‌കാരിക സമ്മേളനം
വനിതാ സമ്മേളനവും സംഭരംമ്പക പുരസ്‌കാര സമർപ്പണം
അക്കാദമിക് സെമിനാർ
ജീവജാലകം – അഗ്രി ക്വിസ്
സർപ്പ പർവ്വം
പ്രസിദ്ധ സ്നേക്ക് മാസ്റ്റർ വാവ സുരേഷ് നയിക്കുന്ന ബോധവത്കരണ സെമിനാർ
കാർഷിക പ്രദർശന വിപണനമേള ഫോട്ടോഗ്രാഫി പ്രദർശനം
കൈകൊട്ടി കളിമത്സരം
കലാസന്ധ്യ
നാടകം
തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ
രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക നേതാക്കളും കൃഷി ശാസ്ത്രജ്ഞന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ, കർഷകർ, വിദ്യാർത്ഥികൾ, സംഭരംമ്പകർ തുടങ്ങിയവർ പങ്കെടുക്കുന്നു.