ചിതറ എസ് എൻ എച്ച് എസ് എസ് ലെ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം ( വരവേൽപ്പ് 2025)
നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാ സുഗന്ധം 2025,
മെറിറ്റ് ഡേ എന്നീ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ പി എൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡന്റ് ശ്രീമതി ദീപ എ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. പുതുപ്രതീക്ഷകളോടെ സ്കൂളിലേക്ക് കടന്നുവന്ന നവാഗതർക്ക് മികച്ച വിദ്യാഭ്യാസ കാലഘട്ടം ആശംസിച്ചുകൊണ്ട് സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾ ശ്രീ കെ ടി സാബു മുഖ്യ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബീന വിഎസ് സ്വാഗതം ആശംസിച്ചു.

പ്രാദേശിക എഴുത്തുകാരായ ശ്രീ മടത്തറ സുഗതൻ, ശ്രീ വിശാഖ് വിജയൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസീദ് എസ് വി സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം, റിട്ടയേർഡ് പ്രൊഫസർ ശ്രീ ഡോക്ടർ ജയ്സിംഗ് കെ നിർവഹിച്ചു. ശ്രീ ബിനു പി ബി, ശ്രീമതി വിനി സി തുടങ്ങിയവർ ആശംസകളർപ്പിച്ചു. എന്എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ പ്രിജി ഗോപിനാഥ് കൃതജ്ഞതയർപ്പിച്ചു.