അധികാരം

അധികാരമെന്നൊരു വാക്കുണ്ട് പാരിതിൽ
ഉടയാളൻ അടിയാള വർഗം പടുക്കുവാൻ
എരിതീയിൽ ഒരുവന്റെ സ്വപ്നം
കരിക്കുവാൻ
വിളകൊയ്ത കൈകൾക്ക് വിലയിട്ട് വാങ്ങുവാൻ
വിലയിട്ട് പെണ്ണിനെ വിൽപ്പനയാക്കുവാൻ
കയറിട്ടവൾക്കായ് തടവറ തീർക്കുവാൻ
അധികാരമെന്നൊരു വാക്കുണ്ട്
പാരിതിൽ
കുമ്പിടും കല്ലതിൽ രണ്ടെന്നെഴുത്തുവാൻ
ഗോഹത്യ ചെയ്തതിൽ നരഹത്യ
ചെയ്യുവാൻ
പിഞ്ചുമാംസത്തിന്റെ രുചിയുണ്ടുറങ്ങുവാൻ
നീതിയിരക്കുമാ നാവരിഞ്ഞീടുവാൻ
ഇനിയെത്ര കലമീ അധികാര മുഷ്കിന്റെ
വിടുവേല ചെയ്തിനിയു-
മടിയാരാളാകുവാൻ
അരിവാളു ഉയർത്തിയീ ഉടയാള  വർഗത്തിന്റെ
തലകൊയത് വീഴ്ത്തുവാൻ അണിചേരു തൊഴരെ
പുതുനാമ്പു മൊട്ടിടാം പുതുയുഗം കണ്ടിടാം
പുതുയുഗപുലരിയിൽ അരുണഭയാർന്നിടാം
തച്ചുതകർത്തിടാം ചങ്ങലകണ്ണികൾ
ഒത്തൊരുമിച്ചൊരീ ലോകത്തെ
മാറ്റിടാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x