22 വർഷത്തിന് ശേഷം നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി.

നടൻ മോഹൻ ബാബുവിനെതിരായി ഖമ്മം സ്വദേശി  ചെട്ടി മല്ലു എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഖമ്മം എസിപിക്ക് ആണ് സാമൂഹിക പ്രവർത്തകനായ ചെട്ടി മല്ലു പരാതി നൽകിയിട്ടുള്ളത്.
2004 ഏപ്രിൽ 17 ന് ആണ് ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്ന വഴിയിൽ വിമാന അപകടത്തിലായിരുന്നു സൗന്ദര്യ മരണപ്പെട്ടത്.
ഇതൊരു അപകടമല്ല കൊലപാതകമാണെന്നാണ് ആരോപണം.

തെലുങ്ക് നടൻ മോഹൻ ബാബുവുമായി സൗന്ദര്യക്ക് നേരത്തെ ഭൂമി തർക്കം ഉണ്ടായിരുന്നതായാണ് പറയുന്നത്.
ജെൽപ്പള്ളിയിലുള്ള 6 ഏക്കർ ഭൂമിയുടെ പേരിലായിരുന്നു ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നത്.
അതിന്റെ പ്രതികാരം എന്ന  നിലയിലാണ് ഈ കൊലപാതകം എന്നാണ് ആരോപണം.
ഇതേപ്പറ്റി തെളിവുകൾ ഒന്നും നൽകിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.
മോഹൻ ബാബുവും അദ്ദേഹത്തിന്റെ മകനും മഞ്ജുമനോജും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ഭൂമിയെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരുഇത്തരമൊരു ആരോപണം ഉണ്ടായിരിക്കുന്നത്.





0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x