fbpx

ഭാര്യ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പെരുമ്പുഴയിൽ  ഭാര്യ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി ഇടവട്ടം സ്വദേശി വിശാൽ (27) പോലീസ് പിടിയിൽ

ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; കുണ്ടറ പെരുമ്പുഴ പുനക്കന്നൂർ ഊറ്റുകുഴി എന്ന സ്ഥലത്ത് താമസിച്ചിരുന്ന 60 വയസ്സുള്ള രഘുനാഥനെയാണ് മകളുടെ ഭർത്താവായ യുവാവ് ചുടുകട്ടയും വിറകും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്.

രഘുനാഥനും ഭാര്യയും മകനും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീട്ടിൽ കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതി രാത്രി പതിനൊന്നര മണിയോടെ അക്രമാസക്തനായി എത്തിയ മകളുടെ ഭർത്താവായ  പെരിനാട് ഇടവട്ടം വരട്ടുചിറ കിഴക്കതിൽ  26 വയസ്സുള്ള വിശാഖ് തനിക്ക് ഭാര്യാപിതാവിന്റെ പേരിലുള്ള വീടും വസ്തുവും വിറ്റ് പണം കൊടുക്കാത്തതിന്റെയും മരണപ്പെട്ട രഘുനാഥ് മകളെ രംഗനാഥ് വഴക്ക് പറഞ്ഞതിലും മർദ്ദിച്ചതിലും ഉള്ള വിരോധം കാരണം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

പെരുമ്പുഴ ഊറ്റുകുഴിയിൽ മുരുകാ ലയം വീട്ടിൽ ജനാർദ്ദനൻ മകൻ 60 വയസ്സുള്ള രഘുനാഥനാണ് കൊല്ലപ്പെട്ടത്. ചുടുകട്ട കൊണ്ടും വിറക് കൊണ്ടുമുള്ള മർദ്ദനത്തിൽ അസ്ഥികൾക്ക് പൊട്ടലേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ രഘുനാഥനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ചു വരികയായിരുന്നു. മർദ്ദനമേറ്റ ദിവസം തന്നെ ബോധരഹിതനായ രഘുനാഥൻ കഴിഞ്ഞ നവംബർ നാലാം തീയതി പുലർച്ചെ മരണപ്പെടുകയായിരുന്നു.

കുണ്ടറ പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലും മരണം കൊലപാതകം ആണെന്ന് സംശയം ഉളവായി. തുടർന്ന് സ്ഥലത്തും ചികിത്സ തേടിയ ഹോസ്പിറ്റലുകളിലും ആയി നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനകൾ ഒടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് സയൻറിഫിക് ഓഫീസറുടെ സാന്നിധ്യത്തിൽ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഭാര്യാപിതാവിൻറെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതും സംശയത്തിന് ആക്കം കൂട്ടി.

കുടുംബാംഗം തന്നെയായ പ്രതിയുടെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തോന്നാതിരിക്കുവാൻ കുടുംബത്തിലെ മറ്റുള്ളവർ സംഭവം ഒളിച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസിന്റെ അതീവ ജാഗ്രതയോടും കൃത്യതയോടും കൂടിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലുകളിലൂടെയും കേസിന്റെ ചുരുളഴിക്കുകയായിരുന്നു.

ശാസ്താംകോട്ട ഡിവൈഎസ്പി എസ് ഷെരീഫിന്റെ നേതൃത്വത്തിൽ കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ രതീഷ് എസ് ഐ മാരായ അനീഷ് ബി, അനീഷ് എ, അബ്ദുൽ അസീസ് ലഗേഷ്,  എസ് സി പി ഒ ഷീബ സിപിഒ മാരായ അനീഷ്, മെൽബിൻ , സുനിലാൽ, അരുൺ വി രാജ്, അരുൺ ഘോഷ് എന്നിവർ അടങ്ങിയ സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ  പ്രതിയെ കണ്ടെത്തിയത്

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x