Headlines

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

വക്കത്ത് നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിങ്കര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്(25) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകുന്നേരം 7 മണിയോടെ വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്ക് മുൻവശത്താണ് സംഭവം. മുൻവിരോധം കാരണം കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ നിന്നും വക്കം പാട്ടു വിളാകം വടക്കേ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയും നാടൻ ബോംബറിഞ്ഞ് കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഫോടനങ്ങൾ സൃഷ്ടിച്ചും ഇരുമ്പ് പൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു പൊട്ടിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വർക്കല ഡിവൈഎസ്പിയുടെ നിർദേശപ്രകാരം കടയ്ക്കാവൂർ ഐഎസ്എച്ച്ഒ സജിൻ എൽ, കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ സജിത്ത് എസ്, എഎസ്ഐമാരായ ശ്രീകുമാർ, രാജീവ്, ജയപ്രസാദ്, എസ്. സി. പി. ഒ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

HTML tutorial

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x