ചടയമംഗലം എക്സൈസിനെ ആക്രമിച്ച് രക്ഷപ്പെട്ടപ്രതി, ചടയമംഗലം എക്സൈസിന്റെ പിടിയിലായി.
ചിതറ ബൗണ്ടർമുക്ക് സ്വദേശി കൃഷ്ണ രാജ് ആണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം ഒന്നിന് മദ്യം കച്ചവടത്തിനായി കൊണ്ടുവന്ന കൃഷ്ണരാജിനെ എക്സൈസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ ആക്രമണം നടത്തിയത്.
എക്സൈസ് സിവിൽ ഓഫിസർമാരായ സബീറിനേയും ഷൈജുവിനേയും ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുകയായിരുന്നു
പ്രദേശവാസികൾ ഓടി എത്തുമ്പോഴേക്കും കൃഷ്ണരാജ് രക്ഷപെട്ടിരുന്നു.
ചിതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ കൃഷ്ണരാജിന്റെ സ്വാധീനത്താൽ പ്രദേശവാസികൾ കൃഷ്ണരാജിന് അനുകൂലമായാണ് മറുപടി നൽകിയത്.
പ്രദേശത്ത് ബൈക്കിലും കാറിലുമായി മദ്യം വിൽക്കുന്ന ആളാണ് അറസ്റ്റിലായ കൃഷ്ണരാജ്.
മദ്യം പിടികൂടുമ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇയാളുടെ ശൈലി.
മുമ്പും ബിയർ കുപ്പി കൊണ്ട് എക്സൈസിനെ ആക്രമിച്ച് കൊണ്ട് ഇയാൾ രക്ഷപ്പെട്ടിട്ടുണ്ട്.
അവസാനം മദ്യവിൽപ്പന തടയാനെത്തിയ ചടയമംഗലം എക്സൈസ്റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
ഇന്ന് വെളുപ്പിന് കൃഷ്ണരാജിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാം കുമാറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എക്സൈസ് റേഞ്ച് സംഘവും ചടയമംഗലം എക്സൈസ് റേഞ്ചു സംഘവും സംയുക്തമായി നടത്തിയ റേഡിലാണ് ആഗസ്റ്റ് പതിനെട്ടാം തിയതി രാത്രി ഒരു മണിക്ക് കൃഷ്ണരാജിന്റെ വീട് എക്സൈസ് സംഘം വളയുകയും ഇയാളെ പിടികൂടുകയും ചെയ്തത്.
പിടികൂടിയ സമയത്ത് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കാനും വളർത്ത് നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടുവാനും ശ്രമിച്ചു.
നാല് അഫ്ക്കാരി കേസുകളും കൃഷ്ണരാജിന്റെ പേരിൽ ചടയമംഗലം എക്സൈസ്റേഞ്ചു ഓഫിസിൽ നിലവിലുണ്ട്.
2018 മുതൽ പല സമയങ്ങളിലായി മദ്യവുമായി 4 വാഹനങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.