കടയ്ക്കൽ പുതുക്കോണം സീതാ മന്ദിരം വീട്ടിൽ വിക്രമൻ ഭാര്യ സീതാമണിയെ വീട്ടിൽ കയറി സ്വർണഭാരണങ്ങൾ കവർന്നു ഇടികല്ല് കൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ വെഞ്ഞാറമൂട് തൈക്കാട് കെ പി ഹൗസിൽ റഹീമിനെ (57) കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീനദാസ്. ടി. ആർ വെറുതെ വിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം.
കടയ്ക്കൽ പോലീസ് കേസെടുത്തു കുറ്റപത്രം ഹാജരാക്കിയ പ്രോസക്യൂഷൻ കേസിൽ 54 സാക്ഷികളെ വിസ്‌തകരിച്ചു. സീതാമണിയെ മകൾ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട് തുറന്നു നോക്കിയപ്പോൾ കട്ടിലിൽ തല വരെ കമ്പിളി പുതപ്പ് മൂടി തലയിൽ മുറിവേറ്റ് രക്തം ഒഴുകിയ നിലയിൽ കാണപ്പെട്ടു. പോലീസിൽ വിവരം അറിയിച്ചു മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചു അന്വേഷിച്ചതിൽ പ്രതിയെ പിടികൂടി പോലീസ് കുറ്റപത്രം കോടതിയിൽ ഹാജരാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലത്തെ പഞ്ചായത്ത് മെമ്പർ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ സാക്ഷിയായി 6 ഓളം മൊബൈൽ നോഡൽ ഓഫീസർമാരെ അധിക സാക്ഷി ആയി പ്രോസീക്യൂഷൻ ഹാജരാക്കിയിരുന്നു. കൂടാതെ പ്രതി സഞ്ചരിച്ചു വന്ന കെ എസ് ആർ ടി സി ബസ് ഡ്രൈവർ, കണ്ട്ടക്ടർ എന്നിവരുടെ നിർണായകമായ മൊഴി കോടതി മുമ്പാകെ പ്രോസീക്യൂഷൻ ഹാജരാക്കി. 65 ഓളം റെക്കോർഡുകൾ കോടതി മുമ്പാകെ ഹാജരാക്കിയ ടി കേസിൽ
പ്രതിക്ക് വേണ്ടി തട്ടത്തുമല എസ് അനിൽകുമാർ, കടയ്ക്കൽ ഡി. വിനയകുമാർ, ആനന്ദ്. സി. എസ്, അൻസിയ. എ, ഹാജിറബീവി. എൻ എന്നിവർ ഹാജരായി
കേസിനെ കുറിച്ച് തട്ടത്തുമല അനിൽ കുമാർ ചുവട് ന്യൂസിനോട് ഉടൻ പ്രതികരിക്കും