ചിതറ APRM സ്കൂളിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക് . അമിതവേഗതയിലാണ് ബൈക്ക് വന്നതെന്ന് നാട്ടുകാർ പറയുന്നു. 3പേർക്ക് പരിക്കേറ്റു .
14 വയസുകാരി ഭദ്രയുടെ കാലിനാണ് ഗുരുതര പരിക്കേറ്റത് , കുട്ടിയുടെ പിതാവ് സജീവിനും ബൈക്ക് യാത്രികനും സാരമായി പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി


