കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസത്തെ ഇടതുസർക്കാർ തുരങ്കംവെക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.
സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ് അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇടതു പക്ഷമാണ് ഇപ്പോൾ സ്വാധീനം ചെലുത്തുന്നതെന്നും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന സർക്കാരിന്റെ വിശ്വാസം തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നുമല്ലെന്നും എബിവിപി പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട് കമ്മീഷണറുടെ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിനിടെ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് തടഞ്ഞു.