നിലമേൽ മടത്തറ മെയിൻ റോഡിൽ കാഞ്ഞിരത്തും മൂട് ജംഗ്ഷനിൽ 25 മീറ്ററോളം ടാർ ഇളകി മാറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
വാട്ടർ അതോറിറ്റിയുടെ 30 വർഷത്തോളം പഴക്കമുള്ള റോഡിന് കുറുകെ ഇട്ടിരുന്ന എ സി പൈപ്പ് പൊട്ടിയത് കാരണമാണ് Pwd റോഡിലെ ടാർ ഇളകി മാറിയത്.
എ സി പൈപ്പ് പൊട്ടി 25 മീറ്ററോളം നീളത്തിൽ ടാറിനടിയിലെ മണ്ണ് ഒലിച്ചു പോയത് കാരണമാണ് റോഡ് ഭാഗീകമായി തകർന്നത്. നിലവിൽ ടാർ മാത്രമാണ് ഉള്ളത് . അടിയിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയത് കാരണം വാഹനങ്ങൾ കയറ്റി വിടാൻ കഴിയാത്ത അവസ്ഥയുമാണ്.
30 വർഷത്തോളമായിട്ടും റോഡിന് കുറുകെയുള്ള AC പൈപ്പ് മാറ്റുവാനോ വേണ്ട മെയിന്റനൻസ് നടത്താത്തതും കാരണമാണ് ദിനംപ്രതി ആയിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകരാൻ ഇടയായത്.

