തമിഴ്നാട്ടിൽ നിന്നും കടയ്ക്കലിലേക്ക് ചേക്കേറിയ അബ്ദുള്ള 25 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വ‌പ്ന പൂർത്തീകരണത്തിന്റെ നിമിഷങ്ങൾ.

1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി വിൽപ്പനക്കാരുടെ സഹായിയായും ഉന്തുവണ്ടിയിലെ കപ്പലണ്ടി വിൽപ്പനക്കാരനായും പല നിലകളിൽ ജോലികൾ നോക്കി ഇന്നത്തെ നിലയിൽ ടൗണിലെ ഹോൾസെയിൽ വ്യാപാരിയായി വളരുമ്പോഴും തന്നെ പോറ്റിയ മലയാളനാട്ടിലെ നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തിയെ അബ്‌ദുള്ള എന്ന മണി ജീവിത ത്തിന്റെ ഓരോഘട്ടവും താണ്ടിയിട്ടുള്ളൂ.

1991ൽ കടയ്ക്കലിൽ നിന്നു തന്നെ വിവാഹം കഴിച്ച് കടയ്ക്കലിൻ്റെ ഭാഗമായി മാറിയ അബ്‌ദുള്ള കടയ്ക്കലിൽ കെ എം സ്റ്റോർ എന്ന പേരിൽ ‌റ്റേഷനറിക്കട നടത്തി വരികയാണ്

2019 ൽ ഒന്നാം പിണറായി സർക്കാരിന്റെ
കാലയളവിൽ ലൈഫ് ഭവ നപദ്ധതി പ്രകാരം
നിരാലംബരായ മനുഷ്യർക്ക് വീടെന്ന സ്വപ്നം
യാഥാർത്ഥ്യമാക്കുന്നതിനായി കടയ്ക്കൽ
പഞ്ചായത്തിന് വാങ്ങി നൽകിയ ഭൂമിയിൽ
സംസ്ഥാന സർക്കാർ ലയൺസ് ഇന്റർ
നാഷണലുമായി ചേർന്ന് ലൈഫ് ഭവന പദ്ധതി
പ്രകാരം 25 വീടുകൾ നിർമ്മിച്ച് നൽകുന്നതിനുള്ള ഒരുക്കങ്ങൾ
പൂർത്തിയാകുമ്പോൾ യാഥാർത്ഥ്യമാകുന്നത്
തന്റെ ജീവിതാഭിലാഷമാണെന്നും
അബ്ദുള്ളയെന്ന മണി പറയുന്നു.

2020 ജനുവരി 21 ന് വസ്‌തുവിൻ്റെ ആധാരം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു

വർഷങ്ങൾക്കു മുന്നേ കോട്ടപ്പുറംകശുവണ്ടി ഫാക്ട‌റിയിൽ കശുവണ്ടി തോട് സംഭരിക്കാൻ തമിഴ്നാട്ടിൽ നിന്നും ഒരു സാധാരണ തൊഴിലാളിയായി എത്തി ചെറിയ സമ്പാദ്യം കൊണ്ട് ബിസിനസ് തുടങ്ങി ഇന്ന്കടയ്ക്കലിലെ അറിയപ്പെടുന്ന വ്യാപാരി ആയി വളർന്നു, എന്നാലും കടന്നുവന്ന കാലം അദ്ദേഹം മറന്നില്ല…കോടികൾ ബാങ്കുബാലൻസുള്ള കടയ്ക്കലിലെ സമ്പന്നന്മാരിൽനിന്നും വ്യത്യസ്തനാകുകയാണ് മണി എന്ന അബ്ദുള്ള

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x