കടയ്ക്കലിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിവന്നിരുന്നയാളിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു
കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ 28 വയസ്സുളള അഫ്സലാണ് അറസ്റ്റിലായത്
കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു
ഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ 41 സർട്ടിഫിക്കറ്റുകളും 69 മാർക്ക് ലിസ്റ്റുകളും ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും
വിവിധ യൂണിവേഴ്സിറ്റികളുടെ സീലുകളും സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും ലാബ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടികൂടി
ഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ്
ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്
അഫ്സലിന് സർട്ടിഫിക്കറ്റുകൾ നല്കിയിരുന്ന നെടുമങ്ങാട് സ്വദേശിയും സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ആളെ കണ്ടെത്തിയിരുന്ന ചുണ്ടസ്വദേശിയും ഒളിവിലാണ്
ഈ സർട്ടിഫിക്കറ്റുക്കൾക്ക് ഒരുലക്ഷം രൂപവരെയാണ് ആവശ്യകാരിൽ നിന്നും വാങ്ങിയിരുന്നത്.
ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേവഴിയും ആണ് പണം കൈമാറിയിരുന്നത് .
സ്വദേശത്തും വിദേശത്തുമായി നിരവധിപേർ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ തുടർ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.
രണ്ട് പ്രതികൾ ഒളിവിലാണ്
അവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കടയ്ക്കലിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന യുവാവ് പിടിയിൽ
{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


