നാവായിക്കുളം കോട്ടറകോണം കാലാപ്പുറം സ്വദേശിനിയായ യുവതി
ഭക്ഷ്യ വിഷബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു .
അബ്ദുൽ സലാം ഷാഹിന ദമ്പതികളുടെ മകളും പുതുശ്ശേരിമുക്കിൽ ഓട്ടൊറിക്ഷ ഓടിക്കുന്ന സജീറിന്റെ ഭാര്യയുമായ ആൽഫിയ( 28) ആണ് മരണപ്പെട്ടത് .
യുവതിയും ഭർത്താവും മക്കളും ആയി തിരുവനന്തപുരത്ത് പോയി മടങ്ങും വഴി വഴിയിലെ ഹോട്ടലിൽ നിന്നും മഷ്റൂം( കുമിൾ) കഴിച്ചിരുന്നു .
അതിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഏറ്റത് …!