fbpx

വെഞ്ഞാറമൂട് ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ യുവതി

പാർട്ടി സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് എടുത്തു.

വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡിൽ ബിജെപി മെമ്പറായ വെഞ്ഞാറമൂട് ആലന്തറ തെങ്ങുവിള വീട്ടിൽ വിപിൻ (29) – ന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസ് എടുത്തത്.

യുവതി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടി പ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോവളത്തെ ഹോട്ടലിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും 15,000 രൂപം കടം വാങ്ങിയ ശേഷം തിരികെ നൽകാതിരിക്കുയും ചെയ്തതായി കാണിച്ച് സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് പരാതിയുമായി യുവതി എത്തിയത്.

10 വർഷമായി ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിയാണ്.

ഒളിവിൽ പോയ വിപിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x