മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ.
മാർത്താണ്ഡം സ്വദേശി സുഭാഷ് (28) നെ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നഗരൂരിൽ ഇക്കഴിഞ്ഞ ജനുവരി 1 ന് ആയിരുന്നു സംഭവം.
ചൈൽഡ് വെർഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ച് പഠിച്ചു വരുന്ന പെൺകുട്ടി ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയിരുന്നു.
പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് താമസിച്ചിരുന്നത്.
ആളില്ലാത്ത സമയം നോക്കി
ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ കിടപ്പുമുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അവധി കഴിഞ്ഞ് സ്ഥാപനത്തിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ കൗൺസിൽ നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശ പ്രകാരം
നഗരൂർ എസ്എച്ച്ഒ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.