കല്ലറ മുതുവിള തടിമില്ലിന് സമീപം KSRTC ബസ്സും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മുതുവിള സുനി ഭവനിൽ സൂരജിനാണ് പരിക്കേറ്റത്. വൈകുന്നേരം ആറിനാണ് അപകടം ഉണ്ടായത്. മുതുവിള നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന KSRTC ബസ്സും സൂരജ് സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയിൽ തലയ്ക്ക് പരിക്കേറ്റ സൂരജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്
