കഴിഞ്ഞ ദിവസം കൊച്ചു കുരുവികോണത്ത് ബിവറേജ് ബിൽഡിംഗിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ മൂന്ന് പേരിൽ രണ്ടാമത്തെയാളും മരണപ്പെട്ടു.
നെടിയറ വിഷ്ണുഭവനിൽ വിഷ്ണു(34) ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് മരിച്ചത് .
സംഘർഷം നടന്ന പിറ്റേ ദിവസം ചികിൽസയിലിരിക്കെ ഭാസി (60) മരണപെട്ടിരുന്നു .
മൂന്ന് പേരും ചേർന്ന് ജയചന്ദ്രൻ പണിക്കർ എന്നയാളെ മർദിച്ചതിലുള്ള വൈരാഗ്യമാണ് ഭാസിയെയും മകൻ മനോജിനെയും മനോജിന്റെ സുഹൃത്ത് വിഷ്ണുവിനെയും കുത്തിയത്.
പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും