കൊല്ലം അഞ്ചൽ ബൈപാസിൽ രാത്രി11:30ക്കാണ് ദാരുണമായ അപകടം സംഭവിച്ചത്.
അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിമല രാജേന്ദ്രൻ ദേമ്പതികളുടെ മകൻ വിനോദ് (37)ആണ് മരിച്ചത്.
വിനോദ് റോഡ് ഡോളറിന്റെ മുന്നിൽ കിടക്കുകയായിരുന്നു എന്നാണ് ഓപ്പറേറ്റർ പോലീസിനോട് പറഞ്ഞത്. ബൈപ്പാസിൽ വേറെ വെളിച്ചം ഇല്ലാതിരുന്നതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് ഓപ്പറേറ്റർ പറഞ്ഞത്.
മൃതദേഹത്തിന് അടുത്ത് കിടന്നിരുന്ന മൊബൈലിന്റെ സഹായത്തോടെയാണ് മരിച്ചത് വിനോദ് എന്ന് കണ്ടെത്താൻ കഴിഞ്ഞത്
നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.