മടത്തറയിൽ വനം വകുപ്പിന്റെ ജീപ്പ് ഇടിച്ചു സ്ത്രീക്ക് ഗുരുതര പരിക്ക്. മടത്തറയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന തമിഴ്നാട് സ്വാദേശിനി കുറുഅമ്മാൾ (75) ക്ക് ആണ് പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ ഇവരെ ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും.തലയ്ക്കു ഏറ്റ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി…
ഇന്ന് ഉച്ചക്ക് ശേഷം ആയിരുന്നു അപകടം ഉണ്ടായതു. ഹൈവേ പാതയോട് ചേർന്നാണ് വനം വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്നത്. പാതയിൽ നിന്നും അല്പം താഴ്ചയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ഹൈവേ പാതയിൽ കൂടി ഓടിവന്ന വനം വകുപ്പിന്റെ വാഹനം പെട്ടെന്ന് ഓഫീസിലോട്ട് ഇറങ്ങി ചെന്നപ്പോ ആണ് അപകടം സംഭവിച്ചത്. പച്ചക്കറി വില്പന ഒക്കെ കഴിഞ്ഞു ഇവർ ഈ ഭാഗത്തു കിടന്നു ഉറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ കിടക്കുന്നതു കണ്ട് ജീപ്പ് ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്യുകയും.തുടർന്ന് നിരങ്ങി ഇറങ്ങുകയും ജീപ്പിന്റെ മുൻ ചക്രങ്ങളിൽ തട്ടി ഇവർ അല്പദൂരം മുന്നോട്ട് നിരങ്ങി പോയി.തലയ്ക്കു മാരകമായി മുറിവേൽക്കുകയും ചെയ്തു സംഭവത്തിൽ പാലോട് പോലീസ് കേസ് എടുത്തു