ലോഡ് കയറ്റിക്കൊണ്ടിരിക്കെ തടി വീണ് തടി വിൽപ്പനക്കാരന് ദാരുണ അന്ത്യം
പത്തനാപുരം കറവൂർ മഹാദേവർമൺ സ്കൂളിന് സമീപമാണ് സംഭവം
ലോറിയിൽ കയറ്റിക്കൊണ്ടിരുന്ന തടിയുടെ അട്ടി ഇടിഞ്ഞ് കരാറുകാരനും തൊഴിലാളികൾക്കും മുകളിലേക്ക് വീഴുകയായിരുന്നു
ശിശുപാലൻ, സുരേഷ് കുമാർ, നാരായണൻകുട്ടി എന്നിവരാണ് തടിക്ക് അടിയിൽപ്പെട്ടത്
ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ തടി കരാറുകാരൻ ശിശുപാലൻ മരണപ്പെട്ടു
ഗുരുതരമായി പരിക്ക് പറ്റിയ സുരേഷ് കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു നാരായണൻകുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
കറവൂർ മഹാദേവർമ്മ തരുനില വീട്ടിൽ ശിശുപാലൻ (68) ആണ് മരിച്ചത്
ശിശുപാലന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്