തൊളിക്കുഴിയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി
മദ്ധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൊളിക്കുഴി ആനന്ദൻ മുക്ക് വയലരികത്ത് വീട്ടിൽ രത്നാകരനാണ് (62) മരിച്ചത്.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നാകരന് ഉച്ചയ്ക്ക് ഭക്ഷണവുമായി എത്തിയ സഹോദരിയാണ് മൃതദേഹം കാണുന്നത്.
തുടർന്ന് നാട്ടുകാർ പൊലിസിനെ അറിയിയ്ക്കുകയായിരുന്നു.
രണ്ട് മൂന്ന് ദിവസങ്ങളായി ഫോൺ വിളിച്ചിട്ടം രത്നാകരൻ എടുത്തിരുന്നില്ലന്നും സഹോദരി പറയുന്നു.
തുടർന്നാണ് ഭക്ഷണവുമായി എത്തിയത്.
മുറിക്കുള്ളിൽ കസേരയിൽ മരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് ഉദ്ദേശം മൂന്ന് ദിവസത്തോളം പഴക്കം വരും.
ഷോക്കേറ്റതാകാം മരണകാരണം എന്നാണ് പൊലീസ് നൽകുന്ന സൂചന.
കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷമേ അറിയാനാകുവെന്നും പോലീസ് പറഞ്ഞു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയിട്ടുണ്ട്.
അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു