കടയ്ക്കൽ : കുരുന്നുകളുടെ മാനസിക ഉല്ലാസ പഠന യാത്ര സംഘടിപ്പിച്ചു.
ചിതറ എ.പി. ആർ. എം സെൻട്രൽ സ്കൂളിലെ നേഴ്സറി , എൽ . കെ . ജി ക്ലാസ് ലെ കുരുന്നു കുട്ടികളെ യാണ് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയത്.
കടയ്ക്കൽ ഫയർ സ്റ്റേഷൻ , ചിതറ പോലീസ് സ്റ്റേഷൻ, ചിതറ പോസ്റ്റാഫീസ് , കടയ്ക്കൽ കുട്ടികളുടെ പാർക്ക് എന്നി വിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.
കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ഫയർ സ്റ്റേഷനിലെ വിവരങ്ങൾ കുട്ടികൾക്ക് വിവരിച്ച് നൽകുകയും.
ജീവൻ രക്ഷ പ്രവർത്തനങ്ങൾ ഉൾപ്പെടെ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിലെയും, പോസ്റ്റ് ഓഫീസുകളിലെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിവരിച്ചു നിൽകി.
കുരുന്നു കൂട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി കടയ്ക്കലിലെ കുട്ടികളുടെ പാർക്കും സന്ദർശനം നടത്തിയാണ് മടങ്ങിയത്.
ടീച്ചർ മാരായ സുബ്ഹാന, ഫൗസിയ, ആര്യ, ആതിര എന്നിവർ കുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്നു.
ചിത്രം: ചിതറ എ.പി. ആർ എം സ്കൂളിലെ കുട്ടികൾ കടയ്ക്കൽ ഫയർസ്റ്റേഷൻ സന്ദർശനം നടത്തുന്നു.