ചിതറയിൽ സ്കൂൾ വിട്ട് മാതാവിനോപ്പം വീട്ടിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ്വിദ്യാർത്ഥിക്കും,അധ്യാപികക്കും തെരുവുനായയുടെ കടിയേറ്റു.. രണ്ടുപേരെയും കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം
ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും കല്ലുവെട്ടാംകുഴി സ്വദേശികളായ സുനിൽ സുജിത ദമ്പതികളുടെ മകൻ സൂര്യക്കാണ് തെരുവ്നായയുടെ കടിയേറ്റത്.
കുമ്മിൾ സ്കൂളിലെ അധ്യാപികയായിട്ടുള്ള ലിൻസക്കുമാണ് തെരുവുനായയുടെ കടിയേറ്റത്. കുമ്മിൽ സ്കൂളിലെ അധ്യാപനം കഴിഞ്ഞു ചിതറയിൽ ബസ്സിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകവേയാണ് അധ്യാപികക്ക്. തെരുവ് നായയുടെ കടിയേൽക്കുന്നത്.
കുട്ടിയും അധ്യാപികയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
കുട്ടിയുടെ വലത് കാലിനാണ് കടിയേറ്റിരിക്കുന്നത്.



