സൈനികനെ മർദ്ദിച്ച് മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതി. സംഭവം കടയ്ക്കലിൽ
കടയ്ക്കൽ ചാണപ്പാറയിൽ ആണ് സംഭവം . നിരോധിത സംഘടനയായ PFI യുടെ പേര് സൈനികന്റെ ഷർട്ട് കീറി മുതുകിൽ എഴുതുകയായിരുന്നു എന്നാണ് സൈനികനായ ഷൈൻ പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞ മാസം 27 ന് നാട്ടിൽ എത്തിയ സൈനികൻ ഇന്ന് തിരികെ പോകാൻ നിൽക്കുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം സൈനികന്റെ വീടിന് 400 മീറ്റർ അകലെയാണ് ഈ അക്രമം ഉണ്ടായത് .
ഒരാൾ റോഡിൽ നിൽക്കുന്നത് കണ്ട് നിൽക്കുന്നത്തിന്റെ കാര്യം തിരക്കിയപ്പോൾ ആരോ ബോധം കെട്ട് കിടക്കുന്നു എന്ന് പറഞ്ഞു റബ്ബർ തോട്ടത്തിലേക്ക് കൊണ്ട് പോകുകയും, പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തുകയുമായിരുന്നു . മുഖത്ത് പ്ലാസ്റ്റിക് കവർ ഇട്ട് മൂടി കൈ കെട്ടിയിട്ടായിരുന്നു മർദനം.
മർദനമേറ്റ ഷൈൻ ബന്ധുവിനെ വിളിച്ചു വരുത്തിയാണ് ആശുപത്രിയിൽ ചികിത്സ തേടിയത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിക്കുകയും ചെയ്തു.
സൈനികനെ മർദ്ദിച്ച കേസ് വളരെ പ്രാധാന്യത്തോടെയാണ് പോലീസ് നോക്കി കാണുന്നത്.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് , സ്‌പെഷ്യൽ ബ്രാഞ്ച് , DYSP എന്നിവർ അടങ്ങുന്ന ഉന്നത പൊലീസ് മേധാവികൾ സംഭവ സ്ഥലം സന്ദർശിച്ചു.

