ചിതറ ഐരക്കുഴി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു
നിലമേൽ മുരുക്കുമണ്ണിൽ റോഡ് മുറിച്ച് കടക്കുന്നതിനിനെ കാർ ഇടിച്ചു തെറിപ്പിച്ച ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)ന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി ദാരുണാന്ത്യം.
ഏകദേശം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിക്കുന്നത് . രാവിലെ നടക്കുവാൻ ഇറങ്ങിയതാണ് ഷൈല . മുരുക്കുമൺ ഭാഗത്ത് എത്തിയതോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയും MC റോഡിലൂടെ വന്ന കാർ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് വന്ന ലോറി ദേഹത്ത് കയറി ഇറങ്ങി . ലോറി സംഭവ സ്ഥലത്ത് നിന്നും നിർത്താതെ പോകുകയായിരുന്നു.
ഷൈലയുടെ മകന്റെ വീടാണ് നിലമേൽ മുരുക്കുമൺ ഭാഗത്ത് അവിടെ വച്ചായിരുന്നു ദാരുണമായ സംഭവം.