ചിതറയിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവന്ന കുറക്കോട് ചരുവിള വീട്ടിൽ ഹാജിയാർഎന്നറിയപ്പെടുന്ന മൈതീൻ കണ്ണ് (85) മരണപ്പെട്ടത്.
ഇന്നലെ രാവിലെ ചിതറ തടത്തിൽ ജംഗ്ഷനിൽ വച്ച് ഇദ്ദേഹം സഞ്ചരിക്കുന്ന ഇലക്ട്രിക് സ്കൂട്ടിയും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ചിതറ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്.
അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കൃത്യമായി വാഹനം ഓടിക്കേണ്ട നിയമങ്ങൾ മനസിലാക്കാതെ വാഹനം ഓടിക്കുന്നത് മൂലം അനവധി അപകടങ്ങളാണ് ഉണ്ടാകുന്നത് .


