അഞ്ചൽ വയലയിൽ പശുവിനെ കുളിപ്പിക്കാൻ എത്തിയ ആൾ ആറ്റിൽ വീണു മരണപ്പെട്ടു
വയലാ വിളയിൽ ഭാഗം സന്തോഷ് ഭവനിൽ 50 വയസ്സുള്ള ഉദയകുമാറാണ് ആറ്റിൽ വീണ് മരണപ്പെട്ടത്
രാവിലെ 10 മണിയോടുകൂടി പശുക്കളെ കുളിപ്പിക്കാനായി വിളയിൽ ഭാഗത്തെ ഇത്തിക്കരയാറ്റിൽ എത്തിയതായിരുന്നു ഉദയകുമാർ. പിന്നീട് ഉദയകുമാറിനെ കാണാതായ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുക്കളെ തോട്ടിൽ കണ്ടെത്തി എന്നാൽ ഉദയകുമാറിനെ കണ്ടില്ല.

കടക്കൽ നിന്നും ഫയർഫോഴ്സ്സംഘമെത്തി പരിശോധന നടത്തിയാണ് ഉദയകുമാറിനെ ആറ്റിൽ നിന്നും പുറത്തെടുത്തത്..
മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.