ചിതറ വളവുപച്ചയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്. തേക്ക് വിളയിൽ വീട്ടിൽ സൈനുദ്ധീന്റെ വീടിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത് ബാക്കി ഉള്ള ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴുമെന്ന നിലയിൽ ആണ്
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ സൈനുദ്ധീനും ഭാര്യാ മാജിതയും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആണ് അപകടം ഉണ്ടായത്. ആദ്യം അടുക്കള ഭാഗത്തുള്ള ഭിത്തി ഇടിയുകയും തുടർന്ന് ഇവർ കിടന്നു ഉറങ്ങേണ്ട റൂമിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയാണ് ഉണ്ടായത്. ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഇവർ മഴയത്തു ഇറങ്ങി ഓടി അടുത്തുള്ള വീട്ടിൽ അഭയം തേടി. അടുക്കളയിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നശിച്ചു,