ചാവർക്കോട് ആശാരിമുക്ക് മേലെകോട്ടയ്ക്കകം വീട്ടിൽ മുഹമ്മദ് അനസ് ജാനയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്…..
കല്ലമ്പലം അയിരൂർ പാരിപ്പള്ളി പരവൂർ ചാത്തന്നൂർ സ്റ്റേഷനുകളിൽ വധശ്രമം മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ അനസ് ജാൻ …..
പാരിപ്പള്ളിയിൽ വെച്ച് കല്ലമ്പലം സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസിലും, അയിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി കൂട്ടുപ്രതിക്കൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് അനസ് ജാൻ …..
റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്……
വർക്കല അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് ദീപക്ധൻകർൻ്റെ നിർദ്ദേശപ്രകാരം
കല്ലമ്പലം ISHO ശിവലാലിൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ ,മഹേഷ് , scpo ജയമുരുകൻ, ധന്യ ,സുജീഷ്, ഉണ്ണികൃഷ്ണൻ, ആകാശ് റാഫി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്…
അറസ്റ്റിലായ മുഹമ്മദ് അനസ് ജാനേ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി