കിളിമാനൂർ കെ.എസ്.ആർ.ടി സി ബസ് ഡിപ്പോക്ക് സമീപം വാടക വീട്ടിൽ താമസിച്ചിരുന്ന പള്ളിക്കൽ പകൽക്കുറി വേങ്ങപ്പള്ളി വീട്ടിൽ ശശികുമാർ, ദീപ ദമ്പതികളുടെ മകൾ അദ്രിജയാണ് (18) മരണപ്പെട്ടത്.
.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടെ മാതാവ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുകയും ആറുമണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ അദ്രിജയെ കാണപ്പെട്ടത്. മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, ഗുരുതരാവസ്ഥയിലാ യതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴി മധ്യേ അദ്രിജയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.
വാടകവീട്ടിൽ അമ്മയും അദ്രിജയും മാത്രമാണ് താമസം. ജേഷ്ഠ സഹോദരി വിവാഹിതയാണ്. ഏറെ നാളായി വിഷാദ രോഗത്താൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്രിജ ഇതിനു മുൻപും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ബയോളജിക്കൽ സയൻസ് വിദ്യാർത്ഥിനിയായിരുന്നു.
കിളിമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം
പകൽക്കുറി വേങ്ങാപ്പള്ളി വീട്ടിൽ ഇന്ന് ഉച്ചയോടെ സംസ്ക്കരിച്ചു.


