അഖിൽ (34) എന്ന മടത്തറ സ്വദേശിയെ പണം തട്ടിയതിന് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
നിർമ്മാണ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കൊല്ലം മടത്തറ സ്വദേശിയെ അമ്പലപ്പുഴ എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്.
ജൂൺ മൂന്നിന് വളഞ്ഞാവി സ്വദേശിയായ ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത് അഖിൽ എത്തുകയും രാംകോ സിമന്റ്‌സിലെ സെയിൽസ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞു ആളുകളെ കബളിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്. മാർക്കറ്റ് വിലയേക്കാൾ 50 രൂപ കുറഞ്ഞ വിലയ്ക്ക് സിമന്റ് നൽകാമെന്നും സിമന്റ് ഡെലിവറി ചെയ്യുമ്പോൾ ഗൂഗിൾ തുക നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞതായി തട്ടിപ്പിനിരയാവർ പറയുന്നു.
ഷംഷാദ് 100 ചാക്ക് സിമന്റ് ഓർഡർ ചെയ്തു. സിമന്റ് എത്തിച്ചെങ്കിലും വേറൊരു വീട്ടിലേക്കുള്ളതാണെന്ന് പറഞ്ഞ് ലോഡ് ഇറക്കിയില്ല. സിമന്റ് ഉടൻ എത്തുമെന്ന് വിശ്വസിച്ച് ഗൂഗിൾ പേ വഴി 32,000 രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് ഷംഷാദ് പറയുന്നത്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി അഖിൽ ഇതേ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ടോൾസൺ പി ജോസഫ്, എഎസ്ഐ പ്രദീപ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അഖിലിനെ പിടികൂടിയത്. അമ്പലപ്പുഴ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.