ചടയമംഗലം കിളിമാനൂർ കടയ്ക്കൽ എന്നീ മേഖലകളിൽ നിരവധി മോഷണ കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
മടത്തറ സ്വദേശി തുമ്പമൺ തൊടി അസീന മൻസിലിൽ നാൽപ്പത് വയസ്സുള്ള ഷമീറാണ് പോലീസ് പിടിയിലായത്.
വീടുകൾ കുത്തി തുറന്ന് റബ്ബർഷീറ്റ് മോഷ്ടിക്കുന്നതാണ് ഷമീറിന്റെ പതിവ്.
വിവിധ പോലീസ് സ്റ്റേഷനുകളിൽ 23 കേസ് പ്രതിക്കെതിരെ നിലവിലുണ്ട്.
കഴിഞ്ഞ 27 ന് രാവിലെ നാല് മണിയോടെ നിലമേൽ താജുദീന്റെ വീട്ടിൽ നിന്നും 200 ഷീറ്റും , വേങ്ങമൂട്ടിൽ നാസറിന്റെ വീട്ടിൽ കിടന്ന റബ്ബർഷീറ്റും പ്രതി മോഷ്ടിച്ച് കടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. 20 കിലോ റബ്ബർ ഷീറ്റ് മോഷ്ടിച്ച് എന്നാണ് പോലീസ് പറയുന്നത്.
cctv ദൃശങ്ങൾ പരിശോധിച്ചതിനെ തുടർന്ന് സ്ഥിരം മോഷ്ടാവ് മടത്തറ തുമ്പമൻതൊടി ഷമീറാണ് പ്രതി എന്ന് പോലീസ് കണ്ടെത്തി.
ഷമീർ ജയിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയിട്ട് രണ്ട് ആഴ്ച മാത്രമാണ് ആയിട്ടുള്ളത്.

