ആറ്റിങ്ങലിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലായിൽ സ്വദേശി തൻസീൽ ബഷീർ (27)ആണ് മരണപ്പെട്ടത്.
ഇയാൾ കഴിഞ്ഞ മൂന്നാം തീയതി രാവിലെയാണ് ആറ്റിങ്ങലിലെ സി ആർ റസിഡൻസിയിൽ മുറിയെടുത്തത്.ഇയാളെ കാണാത്തതിനാൽ വൈകുന്നേരം ആറര മണിയോടെ മുറി തുറന്നു നോക്കിയപ്പോൾ കട്ടിലിൽ മരണപ്പെട്ട് കിടക്കുന്നതാണ് കാണപ്പെട്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം