കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ
കോഴിക്കോട് കൊയിലാണ്ടി കുന്നത്ത് ഹൗസിൽ സലീമിന്റെ മകൻ 20 വയസ്സുള്ള സുബൈറാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് .
സുബൈർ വെൽഡിങ് തൊഴിലാളിയാണ് സോഷ്യൽ മീഡിയ വഴിയാണ് സുബൈർ പെൺകുട്ടിയെ പരിചയപ്പെടുന്നത് .
ഈ അടുത്ത സമയങ്ങളിൽ സുബൈർ തിരുവനന്തപുരം കണിയാപുരത്തായിരുന്നു വെൽഡിങ് ജോലികൾക്ക് എത്തിയിരുന്നു
ഈ സമയത്താണ് കടയ്ക്കൽ വന്ന് കുട്ടിയെ പരിചയപ്പെടുന്നത്.
കുട്ടിയെ കൊണ്ട് കറങ്ങി നടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയുമായി നിൽക്കുന്ന ഫോട്ടോകൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ ബന്ധുക്കൾ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസിൽ പരാതി നൽകി .
കോഴിക്കോട് നിന്ന് സുബൈറിനെ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചു കടയ്ക്കൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ കൃത്യം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി .
കോടതി പ്രതിയെ റിമാൻഡ് ചെയ്തു



