കടയ്ക്കൽ : ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാഹനം ഓടിച്ചിരുന്ന കുറ്റിക്കാട് പുത്തൻ വിള വീട്ടിൽ ബിനോയ് (24) ആണ് മരിച്ചത്.
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുറ്റിക്കാട് വിജു സദനത്തിൽ അനന്തു (26) വിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.

കുറ്റിക്കാട് നിന്ന് ചുണ്ടയിലേക്ക് പോകുകയായിരുന്നു ഇവർ. റോഡിൽ തെന്നി ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബൈജു, വിജയകുമാരി എന്നിവരാണ് ബിനോയിയുടെ അച്ഛനും അമ്മയും.

