ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ.. പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ പ്രതിയുടെ പിതാവ് മർദ്ദിച്ചു
ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ 19 വയസ്സുള്ള മനുവാണ് കേസിൽ അറസ്റ്റിലായത്.
ഒരു വർഷം മുന്നേ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെവീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു..
. പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കടക്കൽ പോലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ . കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ കടക്കൽ പോലീസ് യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തികേസെടുത്തു. .
.യുവാവിനെ കടക്കൽ പോലീസ് ചിതറയിൽ നിന്നും അറെസ്റ്റ് ചെയ്തു..അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു..
എന്നാൽ കോടതിയുടെ ചുറ്റുമതിലിനു പുറത്തുവച്ച് പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച മാതൃഭൂമി ന്യൂസിന്റ പ്രാദേശിക മാധ്യമ പ്രവർത്തകനായ സജിയെ പ്രതിയുടെ പിതാവ് പ്രതിയുടെ ചിത്രം പകർത്തരുത് എന്ന് പറഞ്ഞുകൊണ്ട് . ആക്രമിക്കുകയും മൊബൈൽ ഫോൺ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
മർദ്ദനമേറ്റ മാധ്യമപ്രവർത്തകൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും കടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.


