കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി 2 മാസം കഴിഞ്ഞാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഇളമാട് അമ്പലം മുക്കിൽ വീടിനുള്ളിലാണ് തൂങ്ങിമരിച്ചത് .
ഇളമാട് അമ്പലമുക്ക് സ്വദേശി 27 വയസ്സുള്ള ശരത്താണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യയും ഒരു കുട്ടിയുമുണ്ട്


