നേമം കല്ലിയൂർ സ്വദേശി അഖിലിന്റെ ഭാര്യ
വെഞ്ഞാറമൂട് പുല്ലമ്പാറ ശാസ്താനട കരിക്കകത്ത് വീട്ടിൽ ശരണ്യ (27) 9 മാസം പ്രായമുള്ള കുഞ്ഞുമാണ് അപകടത്തിൽ മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടമുണ്ടായത്.
കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് ആക്ടീവ സ്കൂട്ടറിൽ അഖിലും ശരണ്യയും രണ്ട് മക്കളുമായി കുടുംബത്തോടെ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ കെഎസ്ആർടിസി സ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശരണ്യയും കുഞ്ഞും ബസ്സിനടിയിലേക്ക് വീഴുകയും . ഇവരുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു . സംഭവ സ്ഥലത്തുവെച്ച് തന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടു. രണ്ടര വയസ്സുകാരനും ഭർത്താവും നിസ്സാരപരക്കുകളോടെ രക്ഷപ്പെട്ടു .
പുല്ലമ്പാറ മുത്തിപ്പാറ വാർഡിൽ ശാസ്താംനട കരിക്കകത്ത് വീട്ടിൽ സജിയുടെയും ഉഷയുടെയും മകളാണ് മരണപ്പെട്ട ശരണ്യ.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം ഭർത്താവിൻറെ വീടായ നേമത്തേക്ക് കൊണ്ടുപോകും