പാലോട് ആലംപാറ കാര്‍ഗില്‍ ഷിബു (40) എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് കാര്‍ഗില്‍ ഷിബു. കരുതല്‍തടങ്കലില്‍ആയിരുന്ന പ്രതി 2015 ല്‍ പുറത്തിറങ്ങിയിരുന്നു.
എന്നാല്‍ 2017 ലും 2021 ലും സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയതിനും 2018 ല്‍ പെരിങ്ങമ്മലയുള്ള ആളിനെ വാള്‍ കൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും 2019 പാലോട് വിഡ്ഢിക്കാവ് എന്ന സ്ഥലത്തെ വീട്ടില്‍ അതിക്രമിച്ച കയറി ഗ്രഹനാഥന് അടിച്ച് എല്ലൊടിച്ച കേസിലും 2023ല്‍ സ്വന്തം വസ്തുവില്‍ നാടൻ ചാരായം വാറ്റി വലിയ ടാങ്കില്‍ കുഴിച്ചിട്ട ശേഷം കച്ചവടം നടത്തിയ കേസിലും പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമങ്ങാട് ഡിെൈവഎസ്പി ബൈജു കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലോട് പോലീസ് ഇൻസ്പെക്ടര്‍ പി ഷാജി മോൻ,സബ് ഇൻസ്പെക്ടര്‍ എ നിസാറുദ്ദീൻ എഎസ്‌ഐ അല്‍അമാൻ സിപിഒ മാരായ സുലൈമാൻ,അരുണ്‍ എ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


