മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി ലൈംഗാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെയാണ് തൗബാല്‍ ജില്ലയിൽ നിന്നുള്ള 32കാരനായ ഹെറാദാസ് അറസ്റ്റിലായത്. പച്ച ടീ ഷർട്ട് ധരിച്ച് ഇയാൾ സ്ത്രീകളെ ആക്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രതികളെ മുഴുവൻ പിടികൂടുമെന്നും കടുത്തശിക്ഷ തന്നെ വാങ്ങിച്ചുനൽകുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യക്തമാക്കി
അങ്ങേയറ്റം അപമാനകരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണുണ്ടായതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ മണിപ്പൂർ പോലീസ് സ്വമേധയാ കേസ് എടുത്തു. ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റക്കാർക്ക് പരമാവധി ശിക്ഷയായ വധശിക്ഷതന്നെ വാങ്ങിനൽകുമെന്നും ബിരേൻ സിങ് ട്വീറ്റ് ചെയ്തു. ഇത്തരം ഹീനപ്രവൃത്തികൾക്ക് സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

